
ചാരുകസേര
(നോവല്‍)
തോപ്പില്‍ മുഹമ്മദ് മീരാന്‍
വില:120 രൂപ പേജ്: 259
ഭാഷ അതിരുകള്‍ തിരിച്ചിടും മുമ്പ് ഒന്നായിക്കിടന്ന തിരുവിതാകൂരിന്റെ പഴയ രാഷ്‌ട്രീയ ഭൂപടത്തിനുള്ളിലാണ് തെന്‍ഫത്തന്‍ എന്ന കടലോര ഗ്രാമം. സ്വാതന്ത്ര്യാനന്ത്രം രൂപംകൊണ്ട് ഭാഷാ സംസ്ഥാനങ്ങളിലൂടെ വിഭജിക്കപ്പെട്ട സാസ്‌കാരിക മുദ്രകളും കുടുംബ പുരാണങ്ങളും ചരിത്രമായും ചരിത്രത്തിനപ്പുറത്തേക്കു നീളുന്ന ഓര്‍മ്മകളുടെ രേഖപ്പെടുത്തലായും പുനര്‍ജ്ജനിച്ചെത്തുന്നു. അത് ചരിത്രത്തെ പലമാതിരി വായിക്കുവാന്‍ പ്രേരിപ്പിക്കുന്നു. സാമുദായിക-സാമൂഹിക ജീവിതത്തിന്റെ ചേതനവും അചേതനവുമായ നിരവധി ബിംബങ്ങളിലൂടെ രണ്ടര നൂറ്റാണ്ടിന്റെ സാംസ്‌കാരിക ചരിത്രത്തെ നോവല്‍ ഘടനയിലേക്ക് ആവാഹിച്ചു നിര്‍ത്തുകയാണ് തോപ്പില്‍ മുഹമ്മദ് മീരാന്റെ ചാരുകസേര. ആധികാരികവും വ്യവസ്ഥാപിതവുമായ ഒരു ചരിത്ര രചനാ സങ്കേതമായി ഇവിടെ നോവല്‍ മാറുന്നില്ല. ചരിത്രമെഴുത്തിന്റെ പാരമ്പര്യ സങ്കേതങ്ങളെ ഉടച്ചു വാര്‍ക്കുന്ന ജീവിത ചിത്രീകരണമാണ് ചാരുകസേരയില്‍ വായിക്കാനാവുന്നത്.
ചരിത്രം വായിക്കുന്നവിധം
ഭരണകൂടങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച്, അവരുടെ ബുദ്ധിക്കും താല്‌പര്യത്തിനും അനുസരിച്ച് ജീവിതം ഉടച്ച് ക്രമപ്പെടുത്തേണ്ടിവരുന്ന സാമൂഹിക-ജീവിത ചുറ്റുപാടുകള്‍ ആവര്‍ത്തിക്കുന്ന സവിശേഷമായൊരു ഭൂമിശാസ്‌ത്ര പരിസരം ഈ നോവലിനുണ്ട്. തിരുവിതാംകൂറിന്റെ ഭരണകൂട താല്‌പര്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും കീഴിലായിരുന്ന ഒരു ഭൂമിശാസ്‌ത്രത്തെ ജനാധിപത്യ ഭരണകൂടം മാറ്റിവരച്ചപ്പോള്‍ വിഭജിക്കപ്പെട്ടുപോയ സാംസ്‌കാരിക തുടര്‍ച്ചയുടെ വൈകാരികവും സങ്കീര്‍ണ്ണവുമായ ഒരു ഭൂപടത്തിനുള്ളിലാണ് ചാരുകസേരയുടെ പാരായണം പ്രസക്തമായൊരു സ്ഥലനിര്‍മ്മിതി സാധ്യമാക്കുന്നത്. ചാരുകസേരയുടെ ചരിത്ര സ്ഥലം തെന്‍ഫത്താന്‍ എന്ന കടലോര ഗ്രാമമാണ്. അതൊരു സാങ്കല്‍പ്പിക സ്ഥലവുമാണ്. അവിടെത്തെ ജീവലോകവും സാങ്കല്‍പ്പികമാണ്. ഒരു സാങ്കല്‍പ്പിക സ്ഥല പരിധിയിലേക്ക് എങ്ങനെയാണ് ചരിത്രം പ്രവേശിക്കുന്നത്? അവിടെ വിഹരിക്കുന്ന സാങ്കല്‍പ്പിക ജീവലോകം എങ്ങനെയാണ് യഥാര്‍ത്ഥ സ്ഥലകാലങ്ങളിലേക്കും തിരികെയും സഞ്ചരിക്കുന്നത്? ഭിന്നമായ ഈ സ്ഥലകാലങ്ങളെ ബന്ധിപ്പിക്കുന്നത് ചരിത്രമാണ്. ചരിത്രത്തിന്റെ പാതയിലൂടെയാണ് ഈ സഞ്ചാരങ്ങള്‍ സാധ്യമാകുന്നത്.
തവമുറകളുടെ കഥ
തിരുവിതാകൂര്‍ രാജാവിനെ സേവകരായിരുന്ന ഒരു കുടുംബത്തിന്റെ അഞ്ചാം തലമുറയില്‍നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. തെന്‍ഫത്താന്‍ ഗ്രാമവും ജനങ്ങളും ആ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കടന്നുവരുന്നത്. രാജാധികാരവുമായി ചേര്‍ന്നുനിന്നുകൊണ്ട് തിരുവിതാകൂറിലെ ചില മുസ്ലിം കുടുംബങ്ങള്‍ അനുഭവിച്ചിരുന്ന സാമ്പത്തികവും സാമൂഹികവും സാമുദായികവുമായ പദവികളും, ഈ പദവികള്‍ക്കു പിന്നിലുള്ള സവര്‍ണ്ണ ബോധവും അതിന്റെ തകര്‍ച്ചയും ചാരുകസേരയില്‍ വായിക്കാം. രാജാവ് കരമൊഴിവായി കൊടുത്ത ഭാരിച്ച ഭൂസ്വത്തിനുടമകളായിരുന്നു തെന്‍ഫത്തനിലെ സൗദാന്‍ മന്‍സില്‍. `തെന്‍ ഫത്തന്‍ ഗ്രാമത്തില്‍ ആ ദ്യമായി ആകാശം നോക്കി ഉയര്‍ന്ന ഇരുനില കെട്ടിടം സൗദാന്‍ മനസിലാണ്. ആ കടല്‍ത്തീര ഗ്രാമത്തില്‍ പത്തുമുന്നൂറോളം വീടുകളുണ്ട്. ഓടുമേഞ്ഞ വീടുകല്‍ വെറും നാലെണ്ണം മാത്രം. മറ്റുള്ളവയൊക്കെ ചെറ്റക്കുടിലുകളാണ്. ചെമ്മണ്ണ് കുഴച്ച് ചുമര്‍ കെട്ടിയ കുറച്ച് വീടുകളുമുണ്ട്. ഇതിന്റെയെല്ലാം നടുവിലായി തലയുയര്‍ത്തി ആകാശത്തോട് രസഹ്യം പറഞ്ഞുകൊണ്ട് നില്‍ക്കുന്ന സൗദാന്‍ മന്‍സില്‍ ഗ്രാമവാസികള്‍ക്ക് ലോകാതിശയങ്ങളില്‍ ഒന്നാണ്.'
മുസ്‌തഫാ കണ്ണ്
ചാരുകസേര ആരംഭിക്കുന്നത് സൗദാന്‍ മന്‍സിലിലെ അഞ്ചാം തലമുറയില്‍നിന്നുമാണ്. പൂമുഖത്തെ ചാരുകസേരയില്‍ എപ്പോഴും ചടഞ്ഞിരിക്കുന്ന മുസ്‌തഫാ കണ്ണാണ് തറവാടിന്റെ കാരണവര്‍. മെയ്യനങ്ങാതെ ജീവിച്ച മുസ്‌തഫാക്കണ്ണ് തറവാടിന്റെ പ്രതാപത്തില്‍ അഭിരമിക്കുന്ന, തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥയറിയാത്ത സുഖിമാനായ കാരണവരാണ്. രുചിയുള്ള പലഹാരങ്ങള്‍ക്കും ആഹാരങ്ങള്‍ക്കുമായി സ്വത്തുക്കള്‍ അയാള്‍ വിറ്റുകൊണ്ടിരുന്നു. വിശപ്പും കാമവും സദാപിന്തുടരുന്ന മുസ്‌തഫക്കണ്ണ് അലസതയുടെയും സാമ്പത്തിക-സവര്‍ണ്ണ അധികാരത്തിന്റെയും ലൈംഗികാധിപത്യത്തിന്റെയും ആണ്‍ രൂപമായിരുന്നു. അയാള്‍ സമ്പത്തെല്ലാം വിറ്റത് പെണ്ണിനും ഭക്ഷണത്തിനും വേണ്ടിയായിരുന്നു. അളവറ്റ ഭൂസ്വത്തു മാത്രമല്ല, ദാരിദ്ര്യത്തിന്റെ പരകോടിയിലും അഭിമാനത്തോടെ അയാള്‍ പറഞ്ഞിരുന്ന തറവാട്ട് പാരമ്പര്യത്തിന്റെ ആണിക്കല്ലായിരുന്ന വാളും തളികയും രാജാവ് നല്‍കിയ സമ്മാനങ്ങളും പ്രതാപത്തിന്റെ സകല ചിഹ്‌നങ്ങളും അയാള്‍ വിറ്റുതുലക്കുന്നു.
ചാരുകസേരയില്‍ ഇരിക്കാത്ത സ്‌ത്രീ
മുസ്‌തഫാക്കണ്ണ് അയാള്‍ക്കുവേണ്ടിമാത്രം ജീവിക്കുന്നു. അയാള്‍ക്കുവേണ്ടിമാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രതാപത്തിന്റെ ഈ ചുമരുകല്‍ക്കിടയില്‍ തലമുറകളിലൂടെ അടിച്ചമര്‍ത്തപ്പെട്ട പെണ്‍ജീവിതത്തിന്റെ ചിത്രവും കഥാകാരന്‍ തുറന്നു കാണിക്കുന്നുണ്ട്. സ്വയം ആവിഷ്‌കരിക്കാനോ കരയാനോപോലും നിവൃത്തിയില്ലാതെ ഒരു ഉപകരണംപോലുമല്ലാതെ `ജീവിക്കേണ്ടി'വരുന്ന സ്‌ത്രീകളുടെ സാമൂഹികാവസ്ഥയുടെ ചിത്രീകരണംകൂടിയാണ് ചാരുകസേര. സാമ്പത്തികവും സാമൂഹികവും ലൈംഗികവുമായ അധികാരത്തിന്റെ ചിഹ്‌നമാണ് ചാരുകസേര. അത് പുരുഷനെയാണ് പ്രതിനിധാനം ചെയ്യുന്നത്. പുരുഷന്റെ കുടുംബത്തിലെ അധികാരത്തെയാണ് കാണിക്കുന്നത്. സൗദാന്‍ മന്‍സിലിന്റെ പിച്ചള വിജാഗിരികള്‍ ദ്രവിച്ച് കതകുകളും ജനാലകളും ഇളകിവീഴുമ്പോഴും, ദാരിദ്ര്യം അടുക്കളയില്‍ നീറിപ്പിടിക്കുമ്പോഴും പൂമുഖത്തെ കസേരയില്‍ പ്രതാപത്തിന്റെ ഭൂതകാലക്കുളിരില്‍ കഴിയുകയാണ് കുടുംബത്തിന്റെ കാരണവര്‍. ചുമരിലെ ക്ലോക്ക് വിശപ്പിന്റെയും കാമത്തിന്റെയും സമയത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തകരുന്ന തറവാടിന്റെ ഉമ്മറത്തെ ചാരുകസേരയില്‍ മെയ്യനങ്ങാതെ അലസ ശയനം നടത്തുന്ന മറ്റൊരു കാരണവരെ അടൂര്‍ ഗോപാലകൃഷ്‌ണന്റെ എലിപ്പത്തായത്തില്‍ നാം കണ്ടുമുട്ടുന്നുണ്ട്. പൂമുഖത്തെ ചാരുകസേരയില്‍ ചടഞ്ഞിരിക്കുന്ന ഈ അധികാര രൂപത്തെ സമൂഹം കടന്നുപോകുന്ന പീഡിതമായ പരിസരങ്ങളെക്കുറിച്ച് തെല്ലും ബോധ്യമില്ലാത്ത രാഷ്‌ട്രീയ-ഭരണകൂട സ്ഥാപനങ്ങള്‍ക്കുനേരേയാണ് കഥാകാരന്‍ ഉന്നിയിക്കുന്നത്. പ്രതിസ്വരങ്ങളെ അടിച്ചമര്‍ത്തുന്നതിന് എപ്പോഴും അധികാരത്തിന്റെ ചൂരല്‍ ഭരണകൂടത്തിന്റെ പക്കലുണ്ട്. മുസ്‌തഫക്കണ്ണ് തലമുറകളിലൂടെ കൈമാറികിട്ടിയ അദബ് പെരമ്പുകൊണ്ട് (ചൂരല്‍) ഭാര്യയെ (സ്‌ത്രീയെ) ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രം നോവലില്‍ ആവര്‍ത്തിച്ചുവരുന്നു. തെക്കന്‍ തിരുവിതാകൂറിന്റെ സാമൂഹിക ജീവിതത്തിലേക്കും, വിഭജിത ഭൂപടത്തിന്റെ സാംസ്‌കാരിക അടരുകളിലേക്കും തുടര്‍ന്നുപോകുന്ന വായനയാണ് ചാരുകസേര സാധ്യമാക്കുന്നത്. ഒരു കാലഘട്ടത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ മതാധികാര ബന്ധങ്ങളുടെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന രചന എന്നനിലയിലും ചാരുകസേര പ്രസക്തമാകുന്നുണ്ട്.
പിന്‍ കുറിപ്പ്
തെന്‍ഫത്തന്‍ ഗ്രാമത്തിലെ ഭൂമി നൂറ്റാണ്ടുകള്‍ക്കുശേഷം അതിന്റെ യഥാര്‍ത്ഥ അവകാശികളായ സാധാരണമനുഷ്യരുടെ കൈകളിലേക്ക് തിരികെയെത്തുന്നു. `മണ്ണിന്റെ മക്കള്‍ക്ക് അവകാശപ്പെട്ട ഈ ഭൂമി നൂറ്റാണ്ടുകള്‍ക്കുശേഷം തിരിച്ച് ഈ മണ്ണിന്റെ മക്കളുടെ കയ്യില്‍ തന്നെ വരുന്ന കാലചംക്രമണത്തെയാണ് ഈ നോവല്‍ കാട്ടുന്നത്.' എന്നും. `ജന്‍മിത്തം കൊടി താഴ്‌ത്തിയപ്പോള്‍ ഈ ഭൂമി വീണ്ടും ആദിമക്കളുടെ കൈകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രകൃതിപ്രതിഭാസമാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു.' എന്നും നോവലിസ്റ്റ് അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ ഈ തിരിച്ചെത്തില്‍ സ്വാഭാവികമായൊരു ചംക്രമണത്തിന്റെ ഫലമായൊന്നും സംഭവിക്കുന്നതല്ല. ഒരുപാട് രാഷ്‌ട്രീയ മാറ്റങ്ങളിലൂടെ സമൂഹം പിടിച്ചുപറ്റുന്ന അവകാശമാണത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സ്വന്തമായിരുന്ന മണ്ണ് അവരില്‍നിന്നും മതാധിപത്യം സ്വന്തമാക്കുന്നു. പുരോഹിതരില്‍ നിന്നും രാജാധികാരത്തിന്റെ കൈകളിലേക്ക് അത് മാറ്റപ്പെടുന്നു. ജന്‍മിത്ത കുടുംബ വാഴ്‌ചകള്‍ പ്രീണിപ്പിച്ചും പിടിച്ചെടുത്തും ഈ ഭൂമി വിഭജിച്ച് സ്വന്തമാക്കി. രാജാധികാരത്തില്‍ നിന്നും വികേന്ദ്രീകരികിട്ടുന്ന ജന്‍മിത്ത അധികാരം ജനതയ്‌ക്കുമേല്‍ നേരിട്ട് ഇടപെട്ടുകൊണ്ടാണ് വളര്‍ന്നുവരുന്നത്. ഈ ഇടപെടലുകളുടെ നിരവധി അസഹനീയതകളില്‍നിന്നും രൂപംകൊള്ളുന്ന രാഷ്‌ട്രീയ പ്രതിരോധങ്ങളാണ് ജന്‍മിത്തത്തെ തുടച്ചുനീക്കുന്നത്. അത് പ്രകൃതി പ്രതിഭാസം പോലെ സ്വാഭാവികമായിരുന്നു എന്നൊക്കെ വിലയിരുത്തുന്നത് നോവലിന്റെ പാരായണസാധ്യതകളെ പരിമിതപ്പെടുത്തും. തികച്ചും അസംബന്ധവും ചരിത്രത്തെക്കുറിച്ചുള്ള അപാരമായ അജ്ഞതെയുമാണ് ഇത് സൂചിപ്പിക്കുന്നത്.
ഭാഷ അതിരുകള്‍ തിരിച്ചിടും മുമ്പ് ഒന്നായിക്കിടന്ന തിരുവിതാകൂരിന്റെ പഴയ രാഷ്‌ട്രീയ ഭൂപടത്തിനുള്ളിലാണ് തെന്‍ഫത്തന്‍ എന്ന കടലോര ഗ്രാമം. സ്വാതന്ത്ര്യാനന്ത്രം രൂപംകൊണ്ട് ഭാഷാ സംസ്ഥാനങ്ങളിലൂടെ വിഭജിക്കപ്പെട്ട സാസ്‌കാരിക മുദ്രകളും കുടുംബ പുരാണങ്ങളും ചരിത്രമായും ചരിത്രത്തിനപ്പുറത്തേക്കു നീളുന്ന ഓര്‍മ്മകളുടെ രേഖപ്പെടുത്തലായും പുനര്‍ജ്ജനിച്ചെത്തുന്നു. അത് ചരിത്രത്തെ പലമാതിരി വായിക്കുവാന്‍ പ്രേരിപ്പിക്കുന്നു. സാമുദായിക-സാമൂഹിക ജീവിതത്തിന്റെ ചേതനവും അചേതനവുമായ നിരവധി ബിംബങ്ങളിലൂടെ രണ്ടര നൂറ്റാണ്ടിന്റെ സാംസ്‌കാരിക ചരിത്രത്തെ നോവല്‍ ഘടനയിലേക്ക് ആവാഹിച്ചു നിര്‍ത്തുകയാണ് തോപ്പില്‍ മുഹമ്മദ് മീരാന്റെ ചാരുകസേ
ReplyDelete